ന്യൂഡല്‍ഹി : ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനെങ്കിലും അവസരം നല്‍കണമെന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ അപേക്ഷയെ ബി.സി.സി.ഐ. സുപ്രീംകോടതിയില്‍ എതിര്‍ത്തു. ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ ശ്രീശാന്ത് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഇതുസംബന്ധിച്ച കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബോര്‍ഡ് വാദിച്ചു. അതേസമയം, ശ്രീശാന്തിന്റെ ഉത്കണ്ഠ മനസ്സിലാക്കുന്നുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ഒത്തുകളിക്കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ ഡല്‍ഹി പോലീസിന്റെ അപ്പീലില്‍ ജൂലായ് അവസാനത്തോടെ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.