പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പ്. അസോസിയേഷന് സമ്മേളനത്തില്‍ രക്തസാക്ഷി മുദ്രപാവാക്യം മുഴക്കിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഇത്തരം നടപടികള്‍ സേനയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് എ.ഡി.ജി.പി.യായ ടി.കെ വിനോദ് കുമാറാണ് ഗൗരവമേറിയ റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ കര്‍ശന നടപടിയുണ്ടാകണം. രക്തസാക്ഷി അനുസ്മരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് അസോസിയേഷന് ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണം. മാത്രമല്ല പോലീസ് അസോസിയേഷനിലെ പല കാര്യങ്ങളും ചട്ടവിരുദ്ധമായി നടക്കുന്നുവെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പങ്കെടുക്കുന്നവര്‍- എസ് ജയമോഹന്, ജ്യോതികുമാര്‍ ചാമക്കാല, എഎന്‍ രാധാകൃഷ്ണന്, ഡിബി ബിനു.