ബെംഗളൂരു: തിക്താനുഭവങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസും ബിജെപിയും ജനതാദള്‍ എസിന് നല്‍കിയതെന്നും അവരുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും ജെ.ഡി.എസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്.ഡി. കുമാരസ്വാമി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സേവന അവകാശനിയമം കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ആകര്‍ഷകമായ പദ്ധതികള്‍ മുതലായവ വാഗ്ദാനം ചെയ്തുള്ള ജെ.ഡി.എസിന്റെ പ്രകടന പത്രിക കുമാരസ്വാമി ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്്ത്രീകള്‍ക്ക് രണ്ടായിരം രൂപ പ്രതിമാസ പെന്ഷന്, കര്‍ഷകരുടെ കടങ്ങളെല്ലാം എഴുതിത്തള്ളും എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍.