തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് മത്സരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു. ബി.ജെ.പിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ ഇനി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.