ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുകയാണ്. മെയ് 10 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറും ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന് പിള്ളയും തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ബുധനാഴ്ചയാണ് പത്രിക നല്‍കുന്നത്. മൂന്ന് മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ ഇന്ന് മുതല്‍ ചെങ്ങന്നൂരില്‍ തമ്പടിച്ചു തുടങ്ങും.