ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്പിക്കാന് ജെ.ഡി.എസ് ബി.ജെ.പി ബാന്ധവത്തിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കുമാരസ്വാമിയും അമിത്ഷായും ഇതിനായി ഡല്‍ഹിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി സിദ്ധരാമയ്യ ആരോപിച്ചു. അതേസമയം മകന് കുമാരസ്വാമി ബി.ജെ.പിയുമായി സഹകരിച്ചാല്‍ കുടുംബത്തില്‍ നിന്ന് നിഷ്കാസിതനാകുമെന്നും ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ പ്രതികരിച്ചു.