മനുഷ്യാവകാശ കമ്മീഷന് മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കമ്മീഷന് അവരുടെ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്മ വേണം. മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുത്. പലപ്പോഴും അങ്ങനെയാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് ആക്ടിങ്ങ് ചെയര്മാന് പി.മോഹന്‍ദാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം.നൗഷാദ്, എം.ലിജു, സുഭാഷ് ബാബു, ശ്യാമള.