കൊല്ലം: അമിതമായി മദ്യം അകത്തുചെന്നതിനെ തുടര്‍ന്ന് പത്തനാപുരം മഞ്ഞക്കാലയില്‍ ഒമ്പതു വയസുകാരന് മരിച്ചു. അച്ഛന് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് മഞ്ഞക്കാല സ്വദേശി ലാജന്റെ മകന് ലിജിന്‍ കുടിച്ചത്. തങ്ങള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടി മദ്യം കഴിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ അവശനിലയില്‍ കാണുകയായിരുന്നു. ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പന്ത്രണ്ടു മണിയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി. അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.