രണ്ടാഴ്ചയായില്ല,നമ്മളറിയണം നമ്മുടെ നാട്ടിലെ ആനകളുടെ ദുരവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ട്. കൊച്ചി കാക്കനാട് കൊച്ചി കാക്കനാട്ട് കാലില്‍ ആഴത്തിലുള്ള വ്രണവുമായി കുട്ടിശങ്കരന് എന്ന ആനയെ എഴുന്നള്ളിച്ചപ്പോഴായിരുന്നു ആ ചര്‍ച്ച. അത്തരമൊരവസ്ഥയിലുള്ള ഒരാനയ്ക്ക് എങ്ങനെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നായിരുന്നു അന്ന് ഉയര്‍ന്ന പ്രധാന സംശയം. ഇന്ന് അതിന് ഉത്തരം കിട്ടി. കാക്കനാട് എഴുന്നെള്ളിച്ച കുട്ടിശങ്കരന് എന്ന ആനക്ക് പ്രമുഖ വെറ്റിനറി സര്‍ജനായ ഡോ എബ്രഹാം തരകന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മാവേലിക്കരയില്വെച്ചാണ്. എന്നാല്‍ അന്നേദിവസം ആനയുണ്ടായിരുന്നത് എറണാകുളം ജില്ലയില്‍. നമ്മളറിയണം