തിരുവനന്തപുരം: ദേശാഭിമാനി ഭൂമി ഇടപാടില്‍ വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. ഭൂമി നിസാര വിലയ്ക്ക് വിറ്റതിലെ ക്രമക്കേട് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു.പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് കളങ്കിത വ്യക്തിക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റതെന്ന് കേന്ദ്ര നേതൃത്വത്തിന് നല്കിയ കത്തില്‍ വി.എസ്. കുറ്റപ്പെടുത്തി. പാര്‍ട്ടി അറിയാതെ നടത്തിയ വില്‍പ്പനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും വി.എസ്. കത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നമോ വിചാര്‍ മഞ്ജു മായി ധാരണയുണ്ടാക്കിയത് തിരിച്ചടിയാകുമെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.