കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കി വയല്‍കിളികള്‍. രാഷ്ട്രീയ പാര്‍ട്ടികളുമായി വേദി പങ്കിടാനില്ലെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ബിജെപി പരിപാടിക്ക് വേദി വിട്ടുനല്‍കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നിലപാട് എന്നാല്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നവരുടെ പിന്തുണ സ്വീകരിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കീഴാറ്റൂര്‍ സമരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരനേതാവ് സുരേഷ് കിഴാറ്റൂര്‍ രംഗത്തെത്തിയത്.