ന്യൂഡല്‍ഹി: സി.ബി.എസ്.സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും പുനപരീക്ഷയുമായും ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. സി.ബി.എസ്.സിയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാനോ, അന്വേഷണത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ വാദങ്ങളിലേയ്ക്കൊന്നും സുപ്രീം കോടതി കടന്നില്ല. ഏഴോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഓരോ ഹര്‍ജിക്കാരനും വാദം പറയാന്‍ ചുരുങ്ങിയ സമയം കോടതി അനുവദിച്ചിരുന്നു. തുടര്‍ന്ന് സി.ബി.എസ്.സി.യുടെ വാദം കേള്‍ക്കാതെ തന്നെ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു.