കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപന ചോര്‍ച്ച അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക സംഘത്തിന് രൂപം നല്കി. തിരഞ്ഞെടുപ്പ് കമ്മിഷനിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാവും ഇതേപ്പറ്റി അന്വേഷിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ബി.ജെ.പി മീഡിയ സെല്‍ തലവന്‍ അമിത് മാളവ്യ തിരഞ്ഞെടുപ്പ് തീയതി നേരത്തെതന്നെ ട്വീറ്റ് ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു മാളവ്യയുടെ ട്വീറ്റ്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഓംപ്രകാശ് റാവത്ത് അറിയിച്ചിരുന്നു. പങ്കെടുക്കുന്നവര്‍- എംടി രമേശ്, സിആര്‍ നീലകണ്ഠന്, സെബാസ്റ്റ്യന്‍ പോള്‍, മാത്യു കുഴല്‍ നാടന്‍, മുഹമ്മദ് റിയാസ് എന്നിവര്‍.