ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിശ്വകര്‍മ സഭ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. ചെങ്ങന്നൂരില്‍ പതിനയ്യായിരത്തിലധികം വോട്ടുകളുള്ള വിശ്വകര്‍മ്മ സഭ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തി തെളിയിക്കണമെന്ന അണികളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തീരുമാനം. വിശ്വകര്‍മ്മ സഭ മത്സരിക്കുന്നത് ചെങ്ങന്നൂരില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു പോലെ തിരിച്ചടിയാകും.