രാഷ്ട്രീയ കേരളം ചെങ്ങന്നൂരിലേക്ക് കണ്ണ് നട്ട് ഇരിക്കുമ്പോള്‍ കെഎം മാണിക്കും കേരള കോണ്‍ഗ്രസിനും മാത്രം ദിക്ക് തിരിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പെ മുന്നണികള്‍ പ്രചാരണത്തില്‍ സജീവമായിട്ടും എവിടെ കാല് ഉറപ്പിക്കും എന്ന് തീരുമാനിക്കാന്‍ ഇന്നും കേരള കോണ്‍ഗ്രസിന് കഴിഞ്ഞില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാര്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. എന്നാല്‍ ചെങ്ങന്നൂരില്‍ ആര്‍ക്കെങ്കിലും വോട്ട് ചെയ്യാന്‍ അണികളോട് കെ എം മാണിക്ക് പറയേണ്ടിവരും. ചെങ്ങന്നൂരിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാവും യുഡിഎഫിലേക്കുള്ല തിരിച്ച് പോക്കിന് കേരള കോണ്‍ഗ്രസില്‍ പിന്തുണ ഏറി വരുമ്പോള്‍ മാണിയും മകനും പയറ്റുന്ന അവസരവാദ രാഷ്ട്രീയം വിജയിക്കുമോ?.- സ്റ്റീഫന്‍ ജോര്‍ജ്, ജോസഫ് വാഴയ്ക്കന്, ജെ ആര് പദ്മകുമാര്‍, സണ്ണി ചെറിയാന്.