ആലപ്പുഴ: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍ അസാധ്യമായിരിക്കുകയാണ്. യു ഡി എഫിന് ഒപ്പം നിന്നിരുന്ന ചെങ്ങന്നൂര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് മൂന്നണികളെയും ഒരു പോലെ പിന്തുണയ്ക്കുന്ന രീതിയിലേക്ക് മാറികഴിഞ്ഞു. 1957 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ചെങ്ങന്നൂര്‍ ഉറച്ച യു ഡി എഫ് മണ്ഡലമാണ്. മുന്ന് തവണമാത്രമാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍ ചെങ്ങന്നൂരില്‍ നിന്നും ജയിച്ചത്. ഒരു തവണ എല്‍ ഡി എഫ് പിന്തുണയോടെ കോരളകോണ്ഗ്രസും ഇവിടെ വിജയിച്ചു.