കേരളം പിടിക്കാന്‍ ബിജെപി ആവിഷ്ക്കരിക്കുന്ന പദ്ധതിയിലേക്ക് ആളെക്കൂട്ടുന്ന റിക്രൂട്ടിംഗ് ഏജന്ന്റാണ് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ മുഖമായ കെ സുധാകരനെന്ന ആരോപണം സിപിഎം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസുകാരനായി മരിക്കണം എന്നാവര്‍ത്തിക്കുന്ന കെ സുധാകരന് ബിജെപിയിലേക്ക് താന്‍ പോയാലും ആരാണ് ചോദിക്കാന്‍ എന്ന് പറഞ്ഞതാണ് സിപിഎമ്മിന് അടിക്കാനുള്ള വടി നല്‍കിയത്. മാത്രമല്ല ബിജെപിയിലേക്ക് ചേരാന്‍ ക്ഷണം കിട്ടിയെന്ന് സുധാകരന് തുറന്ന് പറഞ്ഞതും സിപിഎം ആഘോഷിക്കുന്നു. കോണ്‍ഗ്രസിനെയും ബിജെപിയേയും ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്ന ചാക്കിട്ടുപിടുത്തം തുടര്‍ച്ചയായി ഉന്നയിക്കുന്നത് സിപിഎംന്റെയും സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡവലപമെന്റ് അല്ലാതെ മറ്റൊന്നാവില്ല.- രാജ്മോഹന്‍ ഉണ്ണിത്താന്, എഎ റഹിം, ജെ ആര് പത്മകുമാര്‍, എന്‍പി ചെക്കുട്ടി എന്നിവര്‍.