ഞങ്ങളുടെ പോലീസ് കണ്ടെത്തുന്നതിനപ്പുറം നേരറിയാന്‍ ഇവിടെ സിബിഐ വേണ്ട. ഇതാണ് പിണറായി സര്‍ക്കാരിന്റെ ലൈന്‍. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്തിനാണ് ഭയം. സിബിഐ അന്വേഷണത്തിനുത്തരവിട്ട ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത് ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് പോര എന്നാണ്. മകന്റെ യഥാര്‍ത്ഥ ഘാതകരെ കണ്ടെത്തണമെന്ന ഒരു പിതാവിന്റെ ആവശ്യത്തിലും വലുതാണല്ലോ സിബിഐ അന്വേഷണ ഉത്തരവിലൂടെ സര്‍ക്കാരിനുണ്ടായ നീതിനിഷേധം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിബിഐ അന്വേഷണത്തിനുത്തരവിട്ട ജസ്റ്റിസ് കെമാല്‍ പാഷ ക്രിമിനല്‍കേസ് ബെഞ്ചില്‍നിന്ന് തെറിച്ച തീരുമാനവും തൊട്ടുപിന്നാലെ വന്നു. പങ്കെടുക്കുന്നവര്‍- വിപിപി മുസ്തഫ, കെ സുരേന്ദ്രന്, വി. മുരളീധരന്, എ സജീവന് എന്നിവര്‍.