ത്രിപുരയിലടക്കം ബി.ജെ.പി നേടിയ വിജയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന വലിയിരുത്തലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ചെങ്ങന്നൂരില്‍ മത അടിസ്ഥാനത്തില്‍ വോട്ടുകള്‍ ഏകീകരിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനൊരുങ്ങുകയാണ് യു.ഡി.എഫും എല്‍.ഡി.എഫും. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കു പകരം പുതിയ സ്ഥാനാര്‍ത്ഥികളെ പരീക്ഷിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ത്രിപുരയിലെ വിജയം ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പങ്കെടുക്കുന്നവര്‍- പിഎസ് ശ്രീധരന്‍പിള്ള, ജ്യോതികുമാര്‍ ചാമക്കാല, ആന്റണി രാജു, ജോസഫ് എം പുതുശേരി, സിആര്‍ നീലകണ്ഠന് എന്നിവര്‍.