അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളെ ചാവേറുകളാക്കി ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. സ്വന്തം സഹോദരനോ രക്ഷിതാക്കളോ തന്നെയാണ് ഇവരെ മനുഷ്യ ബോംബായി മാറ്റുന്നത്. പെണ്‍കുട്ടികളെ സുരക്ഷാ സേന ദേഹ പരിശോധന നടത്താറില്ല എന്നതാണ് പെണ്‍കുട്ടികളെ അഫ്ഗാനിലെ തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കാന്‍ കാരണം. ചാവേറായി ഉപയോഗിക്കാന്‍ സ്വന്തം സഹോദരന് ബോംബു നിറച്ച ബാഗുമായി പറഞ്ഞുവിട്ട സ്പോഷ്മായി ഇങ്ങനെ ഉപയോഗിക്കപ്പെട്ട ചാവേറാണ്. എന്നാല്‍ അപകടം മനസ്സിലായ ഇവര്‍ സൈന്യത്തോട് സംഭവം ഏറ്റുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.