കൊച്ചി: രണ്ടാഴ്ചയ്ക്കുളളില്‍ കേരളത്തില്‍ നികുതിയടയ്ക്കാത്തവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് പുതുച്ചേരി രജിസ്ട്രേഷന് വാഹനഉടമകള്‍ക്ക് നോട്ടിസ് നല്‍കിത്തുടങ്ങി. നികുതിയടയ്ക്കാത്തവര്‍ക്ക് ഇനി യാതൊരുവിട്ടുവീഴ്ചയും നല്‍കില്ലെന്നും തുടര്‍നടപടികള്‍ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും ഗതാഗതകമ്മിഷണര്‍ കെ.പത്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പരയുടെ ഫലമായാണ് കേരളത്തിലോടുന്ന പുതുച്ചേരി രജിസ്ട്രേഷന് വാഹന ഉടമകള്ക്ക്് നേരെ സര്‍ക്കാര്‍ നടപടിയാരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുന്നത്.