ദേശീയതലത്തില്‍ ആം ആദ്മി പാര്‍ട്ടിയുമായി യോജിച്ചുപ്രവര്‍ത്തിക്കുന്നതിന് ആര്.എം.പി. ഒരുങ്ങുന്നു. അഖിലേന്ത്യാതലത്തില്‍ ആര്.എം.പി.യോട് സഹകരിക്കുന്ന ഇടതുകൂട്ടായ്മകളില് ചിലത് കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയെസഹായിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടുത്തിടെയാണ് സംസ്ഥാനതലത്തില്‍ സംഘടനാരൂപം കൈവരിച്ചത്. സി.പി.എം. വിട്ടുവന്നവരുടെ കൂട്ടായ്മയാണ് സംഘടനായി മാറിയത്. രാഷ്ട്രീയത്തില്‍ ദൂരവ്യാപകഫലം ഉണ്ടാക്കാവുന്ന കൂട്ടൂകെട്ടിന്റെ ഉള്ളറകള്‍ ന്യൂസ് @9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: ആപ്പിനായി ചൂലെടുക്കാന്‍ ആര്.എം.പി. പങ്കെടുക്കുന്നവര്‍: ആര്.എം.പി. നേതാവ് കെ.എസ്. ഹരിഹരന്, എ.എ.പി. വക്താവ് കെ.പി. രതീഷ്, സി.പി.എം. നേതാവ് എം.ബി. രാജേഷ് എം.പി., പി.ടി.എ. റഹീം എം.എല്‍.എ.