തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം മൂലമുള്ള പോലീസ് ആത്മഹത്യകള്‍ക്ക് കാരണം പരിമിതമായ ജോലി സാഹചര്യങ്ങളാണ്. ജോലി ഭാരം പതിന്മടങ്ങായെങ്കിലും സ്റ്റേഷനുകളിലെ അംഗബലം ഇപ്പോഴും മുപ്പത് വര്‍ഷം മുമ്പുള്ളതാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് ലക്ഷം പോലീസ് കേസുകളാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 471 പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ഒരു വര്‍ഷം ശരാശരി ലഭിക്കുന്ന പരാതികളുടെ എണ്ണം 13മുതല്‍ 15 ലക്ഷം വരെയാണ്. 2016ല്‍ 7,44,445 കേസുകളും 2017ല്‍ 6,95,000 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനസംഖ്യ ഉയരുന്നതിനൊപ്പം കേസുകളും ജോലി ഭാരവും വര്‍ദ്ധിക്കുമ്പോഴും ഓരോ പോലീസ് സ്റ്റേഷനുകളിലെയും അംഗബലം 1985ലെ ക്രമീകരണം അനുസരിച്ചാണ് തുടരുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര കാക്കിക്കും പറയാനുണ്ട്.