ന്യൂഡല്‍ഹി: അഴിമതി തുറന്നുപറയുന്ന ആളുകള്‍ക്ക് സംരക്ഷണം ലഭിക്കാനാണ് കോടതിയില്‍ പോയതെന്ന് ഡിജിപി ജേക്കബ് തോമസ്. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്ക് ഭീഷണിയുണ്ടായത്. അഴിമതി ചെയ്യേണ്ട ആള്‍ക്കാര്‍ക്ക് അഴിമതി തുറന്നുകാണിക്കുന്ന ആളുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ല. അതുകൊണ്ടാണ് തനിക്കെതിരായി സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായതെന്നും ജേക്കബ് തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'ജനങ്ങള്‍ക്ക് സങ്കടമുണ്ടാകുന്ന ഒരു കാര്യം ഉണ്ടായാല്‍ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണം കാര്യങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കെതിരെ പറയുക എന്നതും ജനങ്ങളോട് ഒപ്പം നില്‍ക്കുന്നതിന്റെ ലക്ഷണമാണ്. തന്റെ കാലത്തും അതിനു ശേഷവും വിജിലന്‍സ് എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.