തിരുവനന്തപുരം: സിപിഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിനെതിരെ റവന്യൂ മന്ത്രി പരാതി നല്കി. കോട്ടയം കളക്ട്രേറ്റില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സംഘടനാ നേതാവ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രകാശന് കങ്ങഴിയോട് സംഘടനാ നേതൃത്വം വിശദീകരണം തേടി. റവന്യൂഭരണത്തില്‍ സര്‍വത്ര സിപിഐ സര്‍വീസ് സംഘടനകളുടെ ഇടപെടലാണെന്നാണ് സിപിഎമ്മിന്റെ വിമര്‍ശനം. അതിന് ശക്തി പകരുന്നതാണ് ജോയിന്റ് കൗണ്‍സിലിനെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നല്കിയ പരാതി.