കോഴിക്കോട്: കോഴിക്കോടിനെ ത്രസിപ്പിച്ച് മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ വിനോദ പരിപാടികളും മത്സരങ്ങളും കോഴിക്കോട് ബീച്ചില്‍ നടന്നു. ക്ലബ് എഫ്.എമ്മിന്റെ വരവിനോടനുബന്ധിച്ച് ബീച്ചില്‍ നിര്‍മ്മിച്ച മണല്‍ ശില്‍പ്പം സെല്‍ഫി എടുത്ത് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ഇരു കൈയും നീട്ടിയാണ് കോഴിക്കോട് പുതിയ നമ്പറിനെ സ്വീകരിച്ചത്. 104.8 എന്ന പുത്തന്‍ നമ്പര്‍ കോഴിക്കോടിന്റെ മനസ് കീഴടക്കി കഴിഞ്ഞു. അതിന് തെളിവായി വൈകിട്ട് ബീച്ചില്‍ നടത്തിയ വിനോദ പരിപാടികളില്‍ കണ്ട ആവേശം. ക്ലബ് എഫ്.എമ്മിനു വേണ്ടി ധമല്‍ കാഞ്ഞിലാലും മനോജ് ബ്രഹ്മമംഗലവും ഒരുക്കിയ മണല്‍ ശില്‍പ്പം കാണാന്‍ നിരവധി പേരെത്തി.