തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് കുറ്റ വിമുക്തന്‍. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പറഞ്ഞത്. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് തൈക്കാട് സ്വദേശിനി നല്കിയ ഹര്‍ജി കോടതി തള്ളി. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി മൊഴി നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മൊഴി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.