കോഴിക്കോട്: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പില്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. വിവാദ മിനികൂപ്പറിന്റെ ഉടമയായ കാരാട്ട് ഫൈസലിനെതിരെ നടപടിയില്ലാത്തത് മാതൃഭൂമി ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. കൊടുവള്ളിയിലെ ഇടതു കൗണ്‍സിലര്‍ കൂടിയാണ് കാരാട്ട് ഫൈസല്‍. ജനജാഗ്രതാ യാത്ര വിവാദത്തില്‍പ്പെട്ട മിനികൂപ്പര്‍ കാരാട്ട് ഫൈസല്‍ രജിസ്റ്റര്‍ ചെയ്തത് പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ്. മാതൃഭൂമി ന്യൂസ് സംരക്ഷണം ചെയ്യുന്ന വിഐപി തട്ടിപ്പുകാര്‍ എന്ന വാര്‍ത്താ പരമ്പരയെ തുടര്‍ന്ന് സുരേഷ് ഗോപി എം.പിയുടെ വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും ക്രൈം ബ്രാഞ്ച് കാരാട്ട് ഫൈസലിനെതിരെ അന്വേഷണം തുടങ്ങാന്‍ മടിച്ചു.