കോഴിക്കോട്: പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച അനുജനു നീതി തേടി ശ്രീജിത്ത് നടത്തുന്ന സമരം പോലെ നീതി തേടി വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ചോദ്യമുയര്‍ത്തുകയാണ് കോഴിക്കോട്ടെ ഒരു വീട്ടമ്മ. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകനെ മര്‍ദ്ദിച്ച മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയ്ക്കെതിരെ നടപടിയെടുക്കാതെ പോലീസ് ഒളിച്ചു കളിക്കുന്നുവെന്നാണ് ഈ അമ്മയുടെ പരാതി. 16 വയസുള്ള ദളിത് വിദ്യാര്‍ത്ഥിയെ വീടിന് സമീപം വച്ചാണ് മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ള മര്‍ദ്ദിച്ചത്. വീടിന്റെ ഇടവഴിയില്‍ ഇരുട്ടത്ത് നിന്ന എസ്.ഐയോട് ആരെന്ന് ചോദിച്ചതിനായിരുന്നു 16 വയസുകാരനെ എസ്.ഐ മര്‍ദ്ദിച്ചത്.