സന്നിധാനം: എരുമേലി വഴി കാനന പാതയിലൂടെ കാല്‍നടയായി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്മാരില് നിന്ന് അമിത വില ഈടാക്കി കച്ചവടക്കാര്‍ കൊള്ളയടിക്കുന്നു. കരിമല മുകളിലെ കടകളില്‍ ഉപ്പിട്ട നാരങ്ങാവെള്ളത്തിന് വാങ്ങുന്നത് 35 രൂപ. ഭക്ഷ്യവകുപ്പിന്റെ വിലവിവര പട്ടിക പ്രകാരം 15 രൂപയാണ് ഉപ്പിട്ട നാരങ്ങാവെള്ളത്തിന് ഈടാക്കേണ്ടത്. വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കടകളിലാണ് പകല്‍ കൊള്ളയെന്ന് അയ്യപ്പന്മാര് പരാതിപെടുന്നു.