സന്നിധാനം: ശബരിമലയില്‍ വന്‍ തീര്‍ത്ഥാടക തിരക്ക്. പമ്പമുതല്‍ അയ്യപ്പന്മാരെ തടഞ്ഞ് ചെറു സംഘങ്ങളാക്കിയാണ് മലകയറാന്‍ അനുവദിക്കുന്നത്. സന്നിധാനത്ത് ദര്‍ശനത്തിന് മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് അയ്യപ്പ ദര്‍ശനം ലഭിക്കുന്നത്. ഇതിനിടയിലും മരക്കൂട്ടത്ത് തിരക്കേറിയത് പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളെയും തെറ്റിച്ചു. പതിവിന് വിപരീതമായി തിങ്കളാഴ്ച്ച മുതലാണ് തിരക്ക് തുടങ്ങിയത്. നിലയ്ക്കല്‍ പമ്പ റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കുമുണ്ടായി.