കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെടുത്തു. പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ തള്ളിയനിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി തള്ളിയതാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്.