ചെന്നൈ: നിയമസഭ സമ്മേളനത്തിന് മുമ്പ് എ.ഐ.എ.ഡി.എം.കെ. എം.എല്‍.എമാരുടെ യോഗം നാളെ ചെന്നൈയില്‍ നടക്കും. ആര്.കെ നഗറിലെ പരാജയവും ദിനകരന്റെ നിയമസഭാ പ്രവേശനവും ഭരണ കക്ഷിയില്‍ ചോര്‍ച്ച ഉണ്ടാക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് മുഖ്യമന്ത്രി എം.എല്‍.എമാരുടെ യോഗം വിളിച്ചത്. ദിനകരന്റെ വിജയത്തിനു ശേഷം എം.എല്‍.എമാര്‍ക്കിടയില്‍ കൂറുമാറ്റം ഇല്ലാതിരിക്കാനാണ് അടിയന്തരമായി എം.എല്‍.എമാരുടെ യോഗം വിളിക്കുന്നത്.