ഇടുക്കി: സി.പി.ഐ - സി.പി.എം കൊമ്പുകോര്‍ക്കലിന് അല്പം ശമനം വന്നെങ്കിലും സി.പി.ഐക്കെതിരെ പുതിയ ആരോപണവുമായി സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്. ഇടുക്കി പാപ്പാത്തി ചോലയില്‍ സി.പി.ഐ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നാണ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്റെ ആരോപണം. വിവാദ പ്രദേശത്ത് കൈവശം വെച്ചിരിക്കുന്ന ഭൂമി തിരികെ നല്കുവാന് സി.പി.ഐ എന്ത് കൊണ്ട് തയ്യാറാകുന്നില്ലെന്നും ജയചന്ദ്രന് ചോദിക്കുന്നു.