അങ്കമാലി കൊച്ചി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. ഭൂമിയിടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന് എന്ന സംഘടനയുടെ ചെയര്‍മാര്‍ വി.ജെ. ഹൈസന്തിന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഇടപാടില്‍ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നു എന്നാണ് ആരോപണം. ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ഭൂമിയിടപാടില്‍ നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തി, ഒരു അന്വേഷണ കമ്മീഷനെക്കൊണ്ട് അന്വേഷണം നടത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പങ്കെടുക്കുന്നവര്‍- വിജെ ഹൈസിന്ത്, കെന്നഡി കരിമ്പുകാലയില്, അഡ്വ. എ ജയശങ്കര്‍, ഡോ. സെബാസ്റ്റിയന് പോള്‍.