സിപിഎം നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ പലിശരഹിത ബാങ്കിങ് സംവിധാനമായ ഹലാല്‍ ഫായിദ കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. വ്യക്തമായ കരുതലോടെ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആഗോളതാപനം, പ്രകൃതി സംരക്ഷണം, മാംസ വിതരണം ഉള്‍പ്പടെയുള്ള വൈവിധ്യങ്ങളായ പദ്ധതികളാണ് സൊസൈറ്റി രൂപകല്‍പ്പന ചെയതിട്ടുള്ളത്. സ്ഥാപനത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്ക പങ്കുവെക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ലക്ഷ്യങ്ങള്‍ നല്ലതാണ്. അതില്‍ ഒരു കരുതലെടുക്കുന്നത് പിന്നീടുള്ള പ്രയാസങ്ങളൊഴിവാക്കാന്‍ നല്ലതാകും. ഗൗരവമായ പരിശോധന ഇതില്‍ വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ - കെഎന്‍എ ഖാദര്‍, വി മുരളീധരന്, ഫിലപ്പോസ് തോമസ്, എന്‍പി ചേക്കുട്ടി, സിപി ജോണ്‍.