കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ മരണ സംഖ്യ ഉയരുന്നു. ബേപ്പൂരില്‍ നിന്നും മുനമ്പത്തു നിന്നും തിരച്ചിലിനുപോയ രണ്ട് ബോട്ടുകളാണ് കണ്ണൂര്‍ തീരത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴീക്കല്‍ തുറമുഖത്ത് എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് നൂറിനടുത്ത് ബോട്ടുകള്‍ മംഗലാപുരം വരെയുള്ള ഭാഗത്ത് തിരച്ചില്‍ തുടരുകയാണ്. മലബാര്‍ തീരത്ത് നിന്ന് മാത്രം ഇതുവരെ ഇരുപത്തിയഞ്ചിലേറെ മൃതദേഹങ്ങള്‍ കിട്ടി. ഇതോടെ മരണ സംഖ്യം 75 കടന്നു. മീന്‍പിടുത്ത ബോട്ടുകള്‍ തുടരുന്ന തിരച്ചില്‍ നാളെ അവസാനിക്കും.