തിരുവനന്തപുരം: റഷ്യന്‍ സംവിധായകന് അലക്സാണ്ടര്‍ സൊകുറോവിന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യമെത്തുന്നത് ദൈര്‍ഘ്യമേറിയ ഷോട്ടുകളാണ്. ഒറ്റ ഷോട്ടില്‍ 90 മിനുട്ട് നീണ്ട റഷ്യന്‍ ആര്‍ക്ക് എന്ന ചിത്രം സിനിമാ ആസ്വാദകര്‍ക്ക് നല്കിയ വിസ്മയ കാഴ്ച മറക്കാനാകില്ല. സാധാരണക്കാരുടെ കഥയാണ് അദ്ദേഹം പറഞ്ഞിരുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ഐ.എഫ്.എഫ്.കെയില്‍ അദ്ദേഹത്തെ ആദരിക്കും. ചലചിത്ര മേളകളിലൂടെയാണ് പുതുതലമുറ സിനിമയെ പഠിക്കുന്നത്. മേളയുടെ പ്രാധാന്യം യഥാര്‍ത്ഥമായി മനസ്സിലാക്കുന്നത് പുതിയ തലമുറയാണെന്നും അദ്ദേഹം പറഞ്ഞു.