വഡ്ഗാം(ഗുജറാത്ത്): ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഭയന്ന് ബി.ജെ.പി വര്‍ഗീയ വികാരം ഇളക്കിവിടുന്നതായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരാജയഭീതിയിലാണ് മോദിയുടെ പരാക്രമങ്ങളെന്നും ഗുജറാത്തിലെ യുവ ദളിത് നേതാവ് പറഞ്ഞു. ബനസ്കന്ത ജില്ലയിലെ വഡ്ഗാം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജിഗ്നേഷ് ബി.ജെ.പിയുമായി നേര്‍ക്കുനേര്‍ യുദ്ധത്തിന് ഒരുങ്ങുന്നത്.