തിരുവനന്തപുരം: കള്ളില്‍ മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറച്ച് മന്ത്രിസഭായോഗ തീരുമാനം. ജാമ്യമില്ലാക്കുറ്റം പിന്‍വലിച്ച് ശിക്ഷ പരമാവധി ആറുമാസം തടവും ഇരുപത്തിയയ്യായിരം രൂപ പിഴയുമായാണ് കുറച്ചത്. മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഇരുപത്തിയൊന്നില്‍ നിന്ന് ഇരുപത്തി മൂന്ന് വയസാക്കി ഉയര്‍ത്തി. അന്നജത്തിന്റെ അളവ് കൂട്ടി അതിന്റെ നിറവും കൊഴുപ്പും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ജാമ്യമില്ലാ കുറ്റം മാറ്റി ആറ് മാസം തടവാക്കി മാറ്റിയിരിക്കുകയാണ്. പിഴ അമ്പതിനായിരം രൂപ ആയിരുന്നത് 25000 ആക്കി കുറച്ചു. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തും.