തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായിരുന്ന നാലുപേര്‍ കൂടി തിരിച്ചെത്തി. ആന്റണി, ബാബു, സഹായം, ജോസ് എന്നിവരാണ് വിഴിഞ്ഞത്ത് ഇന്നലെ രാത്രി തിരിച്ചെത്തിയത്. നാലു ദിവസത്തോളം കടലില്‍ കഴിഞ്ഞതിനു ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ 29ന് രാവിലെയാണ് ഇവര്‍ കടലില്‍ പോയത്. 11 മണിയായപ്പോള്‍ കാറ്റും മഴയും ആരംഭിച്ചതായി തൊഴിലാളികള്‍ പറയുന്നു. രണ്ടുപേര്‍ വള്ളത്തില്‍നിന്ന് കടലില്‍ വീണു. അവരെ രക്ഷിക്കാനായില്ല. അന്നു മുതല്‍ നാലു ദിവസം കടലില്‍ അലഞ്ഞു നടന്നു. കുടിവെള്ളംപോലും ഉണ്ടായിരുന്നില്ല. രണ്ടു ദിവസം രാവും പകലും കാറ്റും മഴയും ശക്തമായിരുന്നു. വലിയ തിരമാലകളുണ്ടായി. ഒരു വിധത്തില്‍ വള്ളത്തില്‍ പിടിച്ചു കിടക്കുകയായിരുന്നു.