ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിച്ചിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. പ്രശസ്തിയുടെയും വിവാദങ്ങളുടെയും കൊടുമുടിയിലായിരുന്നു അവരുടെ ജീവിതം. കഷ്ടപാടിന്റെയും അവഗണനയുടെയും നീണ്ട വര്‍ഷങ്ങള്‍ താണ്ടിയായിരുന്നു ജയലളിത ജയറാം എന്ന ജെ. ജയലളിത ആറുവട്ടം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായത്. ആദ്യം നര്‍ത്തകിയായി പിന്നെ നടിയായി. ഒടുവില്‍ നാടിന്റെ മുഴുവന്‍ നായികയായും അമ്മയായും അവര്‍ തിളങ്ങി. ആദ്യമായി ഭരണത്തിലെത്തിയ 91 ലെ ആര്‍ഭാട ഭ്രമവും കൂടെയുള്ളവരുടെ അഴിമതിയും ഒഴിച്ചാല്‍ പിന്നീടൊരിക്കലും ജയലളിതയ്ക്ക് പിഴച്ചിരുന്നില്ല.