തിരുവനന്തപുരം: കേരളത്തിലെ തീരദേശത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിലും പ്രകൃതി ക്ഷോഭത്തെയും തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണം. കടലില്‍ കാണാതായവരില്‍ 450 പേരെ കണ്ടെത്തി. എന്നാല്‍, 100ല്‍ അധികം തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചതായി മരിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തിലും വെള്ളക്കെട്ടില്‍ വീണും മരിച്ചവരും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 13 ആയതായണ് സര്‍ക്കാര്‍ കണക്കുകള്‍. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് മത്സ്യബന്ധനത്തിന് പോയവരാണ് ഭൂരിഭാഗവും.- ഷിബു ബേബിജോണ്‍, പിപി ചിത്തരഞ്ജന്, യൂജിന്‍ എസ് പെരേര, ചാള്‍സ് ജോര്‍ജ്, എസ് സുരേഷ്, സികെ രാമന് എന്നിവര്‍.