അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫഌന്‍ കുറ്റം സമ്മതിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ റഷ്യന്‍ അംബാസിഡറുമായി ആശയവിനിമായം നടത്തി എന്നതായിരുന്നു ആരോപണം. തെരഞ്ഞെടുപ്പു കാലത്ത് ഫഌന്‍ റഷ്യന്‍ അംബാസിഡറുമായി കൂടിക്കാഴച് നടത്തി എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇക്കാര്യം ഫഌന്‍ നിഷേധിച്ചു. ട്രംപും ആദ്യ ഘട്ടത്തില്‍ ഫല്നിന് പിന്തുണ നല്‍കിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് എഫ്.ബി.ഐ. ഡയറക്ടര്‍ ജെയിംസ് കൂമിയുമായി ഇടയുന്നതിലും അദ്ദേഹത്തിന്റെ കസേര തെറിക്കുന്നതിലും വരെയെത്തി കാര്യങ്ങള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫഌന്‍ എഫ്.ബി.ഐയോട് കുറ്റം സമ്മതിക്കുമെന്നാണ് സുചനകള്‍.