മന്ത്രി സ്ഥാനത്തേക്കുള്ള എകെ ശശീന്ദ്രന്റെ തിരിച്ചു വരവ് വൈകും. ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശത്തിന് തടസ്സമായി നില്ക്കുന്ന 'ഫോണ്‍കെണി' കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ എ.കെ ശശീന്ദ്രനെതിരെ നല്കിയ പരാതി പിന്‍വലിക്കുന്നത് പരിഗണിക്കാന്‍ കഴിയൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. എ.കെ ശശീന്ദ്രനെതിരെ നല്കിയ പരാതി പിന്‍വലിക്കാന്‍ അനുമതി തേടി പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്, മുജീബ് റഹ്മാന്, പിഎസ് ശ്രീധരന്‍പിള്ള, എ ജയശങ്കര്‍, രേണു സുരേഷ് എന്നിവര്‍.