ഇന്തന്‍ കായിക രംഗത്തെ ഏറ്റവും മികച്ച വനിതാ അത്ലറ്റുകളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നാണ്. ഇവരില്‍ പലരും രാജ്യാന്തര തലത്തില്‍ വരെ നേട്ടങ്ങള്‍ കൊയ്തു. ഇന്ത്യയുടെ കായികതലസ്ഥാനം തന്നെ കേരളം എന്നൊരു കാലമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഉഷയുടെയും ഷൈനിയുടെയും അഞ്ജുവിന്റെയും ആധിപത്യം പുലര്‍ത്തുന്ന താരങ്ങള്‍ കേരളത്തില്‍ നിന്ന് ദേശീയ തലത്തലേക്ക് ഉയര്‍ന്നു വരുന്നില്ല. 60 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ വനിതാ കായികരംഗം മുന്നോട്ടാണോ എന്ന ചോദ്യം ഈ സാഹര്യത്തില്‍ വളരെ പ്രസക്തമാണ്. എന്തുകൊണ്ട് മികച്ച വനിതാ അത്ലറ്റുകള് കേരളത്തില്‍ നിന്നുണ്ടാകുന്നില്ല എന്നതാണ് ഷീ ന്യൂസ് ചര്‍ച്ച ചെയ്യുന്നതും. പെണ്കുതിപ്പിന് കിതപ്പോ?- ഷീന്യൂസ് കാംപയിന്, ഭാഗം ഒന്ന്.