ഇടുക്കി നീലകുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 300 ഏക്കറില്‍ തീയിട്ടു. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് പ്രദേശത്ത് അഞ്ജാതര്‍ തീയിട്ടത്. ഇടുക്കി എം.പി. ജോയിസ് ജോര്‍ജിന്റെ ഉള്‍പ്പടെ നിരവധി കൈയേറ്റങ്ങളുള്ള ബ്ലോക്ക് നമ്പര്‍ 58 ലാണ് തീവെയ്പ്പുണ്ടായത്. അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍നടക്കുന്നതിനിടെയാണ് സംഭവം. ജോയ്സ് ജോര്‍ജ് എം പിയുടെ കൈയേറ്റം കൊണ്ട് ശ്രദ്ധേയമായ ബ്ലോക് നമ്പര്‍ എട്ടിലാണ് തീയിട്ടത്. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്, കെകെ ശിവരാമന്, ഡീന്‍ കുര്യാക്കോസ്, സിആര്‍ നീലകണ്ഠന് എന്നിവര്‍.