ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുമ്പോള്‍ ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നിലപാടിനെ തള്ളി മന്ത്രി ഇ.ചന്ദ്രശേഖരന്. കുറിഞ്ഞി സങ്കേതത്തിന്റെ വലിപ്പം കുറയുമെന്ന അഭിപ്രായത്തോട് ജോയിപ്പില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറിഞ്ഞി സങ്കേതത്തില്‍പ്പെട്ട ജോയ്സ് ജോര്‍ജ് എം.പിയുടെയും കുടുംബാംഗങ്ങളുടേയും സ്ഥലത്തിന്റെ പട്ടയം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റ വലുപ്പം കുറച്ച് കയ്യേറ്റ മാഫിയക്ക് അടിയറ വെയ്ക്കാനുള്ള നീക്കത്തെക്കുറിച്ച് സംശയമുയരുമ്പോള്‍ സൂപ്പര്‍ െ്രെപം ടൈ ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്, എസ് രാജേന്ദ്രന്, അഡ്വ. ശിവന് മഠത്തില്‍, വിബി ബിനു എന്നിവര്‍.