വടകര: വൃക്കക്കൊരു തണല്‍ പദ്ധതിയുമായി പയ്യോളി നഗരസഭയും വടകര തണലും. വൃക്കരോഗ സാധ്യതാ പരിശോധനയും ബോധവല്‍ക്കരണവുമാണ് പരിപാടിയില്‍ ഉള്ളത്. മനുഷ്യ ശരീരവും ആന്തരാവയവങ്ങളും പ്രദര്‍ശിപ്പിച്ച് രോഗത്തെയും രോഗസാധ്യതകളെയും വിശദീകരിക്കുന്ന പ്രദര്‍ശനം, ബോധവല്കരണം എന്നിവയാണ് വൃക്കക്കൊരു തണല്‍ പരിപാടിയുടെ പ്രധാന സവിശേഷത. വൃക്കരോഗസാധ്യതാ പരിശോധനയും ഇതോടോപ്പം നടക്കുന്നു. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി ഇത് വരെ നടത്തിയ എക്സിബിഷനില്‍ പത്ത് ലക്ഷത്തോളം ആളുകളില്‍ വൃക്കരോഗ സാധ്യത പരിശോധന നടത്തിയിട്ടുണ്ട്.