കൊച്ചി: വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നതിന് പുറമെ നിയമം ലംഘിച്ചാണ് പല പുതുച്ചേരി വാഹനങ്ങളും കേരളത്തിലോടുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമം ലംഘിച്ചു കൊണ്ട് നിരത്തിലോടുന്ന ആഢംബര വാഹനങ്ങള്‍ ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. നൂറിലേറെ വാഹനങ്ങള്‍ പത്തില്‍ കൂടുതല്‍ തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് നിരത്തിലോടിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. നിയമം ലംഘിച്ച് കൊണ്ട് ഓടുന്ന ആഡംബര വാഹനങ്ങള്‍ക്കെതിരെ തെളിവ് ശേഖരിച്ച് കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴിക്കോട് സ്വദേശി കെജി അലക്സാണ്ടറുടെ എസ് ക്ലാസ് ബെന്‍സ് നിയമം ലംഘിച്ചത് 72 തവണയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.